സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ-ചൈന സൈന്യമെത്തുന്നു

army

സിക്കിമിലെ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.ഡോക്ലയിലേക്കാണ് സൈന്യം എത്തുന്നത്. ചൈനയും കൂടുതൽ സൈന്യത്തെ ഇങ്ങോട്ട് എത്തിക്കുന്നതായി സൂചനയുണ്ട്. ഇന്ത്യയുടെ രണ്ട് ബങ്കറുകൾ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം തകർത്തിരുന്നു. 2012 ൽ ഇന്ത്യ സ്ഥാപിച്ച ബങ്കറുകളായിരുന്നു ഇവ.

എന്നാൽ നോൺ കോംബാറ്റീവ് മോഡിലാണ് ഇന്ത്യൻ സൈന്യം ഇങ്ങോട്ട് എത്തുന്നത്. തോക്കിൻ കുഴൽ താഴേക്ക് തിരിച്ച് പിടിച്ച് മുന്നോട്ട് നീങ്ങുന്നതാണ് നോൺ കോബാറ്റീവ് മോഡ്.

NO COMMENTS