പ്രധാനമന്ത്രി നാളെ ഇസ്രയലിലേക്ക് യാത്ര തിരിക്കും

narendra modi visits israel tomorrow

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം 6.30 ന് മോദി ഡെൽ അവീവിൽ എത്തും.

ചരിത്രപരമായ സന്ദർശനമാണ് മോദിയുടേതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള ധാരണ മോദി നടത്തുന്ന കൂടിക്കാഴ്ചകളിലുണ്ടാവും.

ഇന്ത്യഇസ്രയേൽ നയതന്ത്ര ബന്ധം 25 കൊല്ലം മുമ്പ് സ്ഥാപിച്ചെങ്കിലും ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. സന്ദർശനത്തിന്റെ മൂന്നു ദിവസവും നെതന്യാഹു മോദിക്കൊപ്പം ഉണ്ടാകും. 1918ൽ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിക്കും. ഭീകരവിരുദ്ധ നീക്കത്തിന് ഉപയോഗിക്കാവുന്ന പെലറ്റില്ലാ ഗ്രോൺ വിമാനങ്ങൾ നീരീക്ഷണ ഉപകരണങ്ങളും വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും.

 

narendra modi visits israel tomorrow

NO COMMENTS