സിനിമയിൽ വലിയ മാറ്റമുണ്ടാകുമെന്ന് എൻ എസ് മാധവൻ

ns madavan

സിനിമയിൽ വലിയ മാറ്റമുണ്ടാകുമെന്ന് എൻ എസ് മാധവൻ. മലയാള സിനിമയെ സ്ത്രീകളും യുവാക്കളും ചേര്‍ന്ന് വിപ്ലവം നടത്തി മാറ്റിമറിക്കും. ഫ്രഞ്ച് വിപ്ളവത്തെ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവൻ പ്രതികരിച്ചത്. മലയാള സിനിമ ഇപ്പോൾ ഓർമിപ്പിക്കുന്നത് 1789ലെ ഫ്രാന്‍സിനെയാണ്.  സ്ത്രീകളും യുവാക്കളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. അവര്‍ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റുമെന്നും എൻ. എസ് മാധവന്‍ പറഞ്ഞു. യുവസംവിധായരായ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും ഏര്‍പെടുത്തിയ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ആശങ്ക പങ്കു വയ്ക്കവേയാണ് എൻ എസ് മാധവന്റെ പരാമർശം.

ns madavan

 

 

NO COMMENTS