രാമലീല 21ന് പ്രദര്‍ശനത്തിനെത്തും

ramaleela

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീല ഈ മാസം 21ന് പ്രദര്‍ശനത്തിനെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം നന്നായാല്‍ മറ്റു പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് പ്രേക്ഷകര്‍ രാമലീല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ടോമിച്ചന്‍ മുകളുപാടം പറയുന്നു. ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ റീലിസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ കുറച്ച് ദിവസം മുമ്പ് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍‍ഡില്‍ നിന്ന് അനുമതി ലഭിക്കാന്‍ വൈകിയതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Ramleela

 

NO COMMENTS