26 ആഴ്ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

stepfather raped kid, court allows abortion sc allows couple to abort 26 weeks old foetus 19 year old dead during abortion

26 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. കൊൽക്കത്ത സ്വദേശിനിയായ യുവതിയും ഭർത്താവുമാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സുപ്രീം കോടതി മുമ്പാകെ ഹരജി സമർപ്പിച്ചത്.

ഗർഭസ്ഥ ശിശുവിന് ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ദീപക് മിശ്ര, എം ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

ഗർഭം തുടരുകയാണെങ്കിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും കുഞ്ഞിനെ ജീവനോടെ ലഭിക്കുകയാണെങ്കിൽ തന്നെ ഹൃദയത്തിന് ഒന്നിലേറെ ശസ്ത്രക്രിയകൾ ആവശ്യമായി വരുമെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.

sc allows couple to abort 26 weeks old foetus

NO COMMENTS