Advertisement

ഉപരോധം; ഖത്തറിന് നൽകിയ സമയ പരിധി നീട്ടി

July 3, 2017
Google News 0 minutes Read
qutar

ഉപരോധം പിൻവലിക്കാൻ ഖത്തറിന് നൽകിയ സമയപരിധി നീട്ടി. സൗദിയും സഖ്യരാജ്യങ്ങളുമാണ് ഖത്തറിന് സമയ പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ ആ സമയ പരിധി 48മണിക്കൂർ കൂടിയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. സാമാന്യ യുക്തിക്ക് നിരക്കാത്ത നിബന്ധനകൾ തള്ളിക്കളയുന്നതായി  ഖത്തർ അറിയിച്ചിട്ടുണ്ട്.

മേഖലയിലെ തീവ്രവാദസംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചു ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് സൗദി അറേബ്യ,യു.എ.ഇ ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം  22 നു സൗദി അനുകൂല രാജ്യങ്ങൾ പുറത്തു വിട്ട പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക തള്ളിക്കളയുന്നതായി ഖത്തർ  വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാൻ അൽ താനി പ്രഖ്യാപിച്ചിരുന്നു. നിലപാടിൽ ഉറച്ചു നിൽക്കുന്ന മറുപക്ഷം  പത്തു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ വാണിജ്യ ഉപരോധം ഉൾപെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഖത്തറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here