അന്വേഷണം യുവ സംവിധായകനിലേക്കും

pulsorsuni

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം യുവ സംവിധായകനിലേക്ക് നീളുന്നതായി സൂചന. ഇയാളെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും നാദിര്‍ഷയും ചോദ്യം ചെയ്ത സമയത്ത് പോലീസിനോട് ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് നടിയ്ക്കെതിരെ ആക്രമണം ഉണ്ടായത്. ഈ സംവിധായനും പള്‍സര്‍ സുനിയും അടുത്ത ബന്ധമുള്ളവരാണെന്നാണ് സൂചന.

പള്‍സര്‍ സുനി നടത്തിയ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ദിലീപ്, നാദിര്‍ഷ,കാവ്യ,കാവ്യയുടെ അമ്മ ശ്യാമള, അപ്പുണ്ണി എന്നിവരടക്കം ആറ് പേരെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിക്കുന്നുണ്ട്.

dileep, kavya, pulsor suni

NO COMMENTS