അപകടം കണ്ട ഞെട്ടലിൽ റോഡിലെ ചതിക്കുഴികളടച്ച് 12 കാരൻ

കൺമുന്നിൽ കണ്ട അപകടത്തിന്റെ ഞെട്ടലിൽ റോഡിലെ ചതിക്കുഴികളടയ്ക്കാൻ ഇറങ്ങി തിരിച്ച് 12 കാരൻ. ഹൈദരാബാദിലാണ് രവിതേജ എന്ന കൊച്ചുമിടുക്കൻ ആരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നത്. സർക്കാരോ സാമൂഹ്യപ്രവർത്തകരോ നാട്ടുകാരോ തിരിഞ്ഞ് നോക്കാതിരിക്കുമ്പോഴാണ് രവി തേജ വ്യത്യസ്താനാകുന്നത്.

ഒരിക്കൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികരുടെ തലപൊട്ടി ചോരയൊലിക്കുന്നത് രവി തേജ കണ്ടിരുന്നു. അന്ന് മുതൽ രവി റോഡിലെ കുഴികളെല്ലാം തന്നാലാകും വിധം അടയ്ക്കുകയാണ്. നിർമ്മാണ തൊഴിലാളിയായ സൂര്യനാരായണന്റെയും വീട്ടമ്മയായ നാഗമണിയുടെയും മകനാണ് രവിതേജ.

Subscribe to watch more

NO COMMENTS