Advertisement

വിമാനത്തിൽ ഒരു കൂട്ടം പക്ഷികൾ വന്നിടിച്ചു; സംതുലനം നഷ്ടപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി

July 4, 2017
Google News 1 minute Read
birds collapsed with air asian flight flight landed immediately

പക്ഷികളുമായി കൂട്ടിയിടച്ചതിനെ തുടർന്ന് സംതുലനം നഷ്ടപ്പെട്ട ഏയർ ഏഷ്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽനിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട് ഉടൻ തന്നെയാണ് എയർ ഏഷ്യയുടെ എയർബസ് എ330 പക്ഷികളുടെ ഒരു കൂട്ടവുമായി ഇടിച്ചത്.

കൂട്ടിയിടിയെ തുടർന്ന് വിമാനം അടിയന്തിരമായി ബ്രിസ്‌ബെയിൻ വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഏഷ്യ വക്താവ് പറഞ്ഞു.

പൈലറ്റിന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് എയർ ഏഷ്യ എക്‌സിക്യൂട്ടിവ് ബെന്യാമിൻ ഇസ്മായിൽ വ്യക്തമാക്കി.

birds collapsed with air asian flight flight landed immediately

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here