ഇന്ത്യൻ-ചൈന സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകൾ

chinese war ships in indian ocean

ഇന്ത്യൻ മഹാസമുദ്രത്തിൽ അസ്വാഭാവിക നിലയിൽ ചൈനയുടെ യുദ്ധക്കപ്പലുകളുടെ സാനിധ്യം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച രൂക്ഷമായിരിക്കെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യേക നിരീക്ഷണത്തിലാണ് ഇന്ത്യൻ മഹാസമുദ്രം അടക്കമുള്ള മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യൻ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്7), ദീർഘദൂര നീരീക്ഷണ വാഹനമായ പൊസീഡൻ81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പൽ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്. 13 ചൈനീസ് നാവികസേനാ കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിലുള്ളതെന്ന് നാവികസേന തിരിച്ചറിഞ്ഞിട്ടുണ്ട്.

 

chinese war ships in indian ocean

NO COMMENTS