പാചക വാതക വില കൂട്ടി

cooking gas cylinder price falls

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് 32 രൂപയാണ് കൂട്ടിയത്. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെയാണ് പാചകവാതക വില കുത്തനെ കൂടിയത്.

ജി.എസ്.ടി വന്നതോടെ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏർപ്പെടുത്തിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 32 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപയുമാണ് കൂടിയത്. ആറ് വർഷത്തെ ഏറ്റവും വലിയ വില വർധനയാണിത്.

NO COMMENTS