യോഗം തുടരുന്നു; ദിലീപും കേരളവും ശ്വാസം പിടിച്ചു കാത്തിരിക്കുന്നു

യുവ നടി ഓടുന്ന വാഹനത്തിൽ പൊതു വീഥിയിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടർ നടപടികളെ കുറിച്ച്​ ആലോചിക്കുന്നതിനായി പൊലീസ്​ ഉന്നതതല യോഗം തുടങ്ങി. ആലുവ പൊലീസ്​ ക്​ളബ്ബിൽ ​അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ െഎ.ജി ദിനേന്ദ്ര കശ്യപി​​​െൻറ നേതൃത്വത്തിലാണ്​ യോഗം ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണ പുരോഗതിയും ഇത് വരെയുള്ള തെളിവുകളും യോഗത്തിൽ ചർച്ച ചെയ്യും. റൂറൽ എസ്​.പി എ.വി ജോർജ്​ ഉൾപ്പെടെയുള്ള പൊലീസ്​ ഉദ്യോഗസ്ഥർ യോഗത്തിനെത്തിയിട്ടുണ്ട്​. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെ കേസിൽ നിർണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

NO COMMENTS