ഐഎസ്എൽ; സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരും

vineeth

മലയാളി താരം സി.കെ വിനീതിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ നിലനിർത്താൻ തീരുമാനം. ഐ.എസ്.എൽ അടുത്ത സീസണിലും വിനീതും ഡിഫൻസീവ് മിഡ്ഫീൽഡർ മെഹ്താബ് ഹുസൈനും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നൽകണമെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടി.

സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും നിലനിർത്താൻ ബ്ലാസ്‌റ്റേഴ്‌സ് പരിഗണനയിലുണ്ടായിരുന്നെങ്കിലും വിനീതിനെയും മെഹ്താബിനെയും നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇനി ഡ്രാഫ്റ്റിലൂടെ ജിങ്കനെയും റിനോയെയും സ്വന്തമാക്കാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.

NO COMMENTS