കൊല്ലത്ത് ബൈക്ക് മറിഞ്ഞ് പാലക്കാട് സ്വദേശി മരിച്ചു

kollam bike overturned palakkad native killed

നിയന്ത്രണം വിട്ട് ബൈക്ക്ക മറിഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് വണ്ടാനി വില്ലേജിൽ കടപ്പല്ലൂർ ചെല്ലേപ്പടി കളത്തൂർ വീടിടൽ കുമാരന്റെ മകൻ രതീഷാണ് മരിച്ചത്. ഇന്നലെ രാത്രി പാതിരയോടെ പരുത്തിയറ ചന്തയ്ക്ക് സമീപത്തായിരുന്നു സംഭവം.

കൊട്ടാരക്കരയിൽ താമസിച്ച് സ്റ്റീൽ ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന രതീഷിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് ഷംനാദിനും പരിക്കുണ്ട്. ഷമനാദിനെ മീയണ്ണൂർ അസീസിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എതിരെ അമിത വേഗത്തിലെത്തിയ കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിലെ മൈൽകുറ്റിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

kollam bike overturned palakkad  native killed

NO COMMENTS