അന്ത്യശാസന; ഇന്ന് മൂന്ന് മണിക്ക് മുൻപ് എല്ലാവരും ഹാജരാകണം

കാവ്യ മാധവൻ , അമ്മ ശ്യാമള , ദിലീപ് , നാദിർഷ , അപ്പുണ്ണി എന്നിവരും ഒരു യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് മൂന്ന് മണിക്ക് മുൻപ് തന്നെ ഹാജരാകണം എന്ന് പോലീസ് അന്ത്യശാസനം നൽകി. ഗൂഢാലോചന സംബന്ധിച്ച കൂടുതൽ ചോദ്യം ചെയ്യലിനാണ് നടപടി. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും നിസ്സഹകരിച്ചതിനാലാണ് അന്ത്യശാസനം നൽകിയത്. ഒരു കേസിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് പതിവില്ല എങ്കിലും അന്ത്യശാസനം പാലിച്ചില്ലെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാം. പേര് സ്ഥിരീകരിക്കുന്നില്ല എങ്കിലും യുവ നടി മൈഥിലി ആണെന്നാണ് സൂചന. പീഡനം നടക്കുമ്പോൾ പൾസർ സുനി പരാമർശിച്ച ഫ്‌ളാറ്റ് മൈഥിലിയുടേതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അത് സംബന്ധിച്ച തെളിവെടുക്കുകയാണ് ലക്‌ഷ്യം.

NO COMMENTS