ഗായകൻ ഹമീദ് ഷർവാണി അന്തരിച്ചു

mappilappatu singer Hameed Sharvani passed away

പ്രശസ്ഥ മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷർവാണി അന്തരിച്ചു. രോഗ ബാധിനായ അദ്ദേഹം ചെറിയകുമ്പളത്തെ കൂടക്കടവത്തു വീട്ടിൽ വിശ്രമത്തിലായിരുന്നു. മത പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ് ഹമീദ്.

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയർന്ന ഹമീദ് ഷർവാണി നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്നിരുന്നു.
കുറ്റ്യാടിയിൽ ആസാദ് കലാമന്ദിർ രൂപീകരിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഖബറടക്കം വൈകീട്ട് 4ന് കുറ്റ്യാടി ജുമാ മസ്ജിദിൽ.

 

mappilappatu singer Hameed Sharvani passed away

NO COMMENTS