മോദിയെ വരവേൽക്കാനൊരുങ്ങി ഇസ്രായേൽ

Modi begins three-day visit to Israel today

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ഇസ്രയേൽ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാർഷികവേളയാണ് മോദി സന്ദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഇസ്രായേൽ സന്ദർശനം ചൊവ്വാഴ്ച്ച ആരംഭിക്കും. മോദിയെ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് വിമാനത്താവളത്തിലെത്തും. അമേരിക്കൻ പ്രസിഡന്റിനും മാർപ്പാപ്പയ്ക്കും മാത്രമേ ഇത്തരത്തിലൊരു സ്വീകരണം ഇതിന് മുമ്പ് ഒരുക്കിയിട്ടുള്ളു.

 

Modi begins three-day visit to Israel today

NO COMMENTS