കൊടനാട് എസ്‌റ്റേറ്റിൽ ഒരു മരണം കൂടി

kodnad estate murder mystery

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്‌റ്റേറ്റിൽ ഒരു മരണം കൂടി. അക്കൗണ്ടന്റിനെ എസ്റ്റേറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായി പോലീസ്.

28കാരനായ എസ്‌റ്റേറ്റ് അക്കൗണ്ടന്റ് ദിനേഷ് കുമാറിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ബംഗ്ലാവിൽ രണ്ടുമാസം മുമ്പ് ഒരു സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടിരുന്നു.

എസ്റ്റേറ്റിലെ മൂന്ന് അക്കൗണ്ടന്റുമാരിൽ ഒരാളാണ് കൊല്ലപ്പെട്ട ദിനേഷ് കുമാർ. ഇയാളുടെ മൃതദേഹം കോത്തഗിരി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിലവിൽ ടി.ടി.വി. ദിനകരനാണ് എസ്റ്റേറ്റിന്റെ മേൽനോട്ടം. അവിഹിത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്ക് സുപ്രിംകോടതി നുറു കോടി രൂപ പിഴ വിധിച്ചിരുന്നു. പിഴ ഈടാക്കാൻ തീരുമാനിച്ചാൽ കൊടനാട് എസ്റ്റേറ്റ് ഉൾപ്പെടെയുള്ളവ കണ്ടുകെട്ടിയേക്കും.

NO COMMENTS