മോഡിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

modi tea stall

പ്രധാനമന്ത്രി നരേന്ദ്രമോഡി ചെറുപ്പകാലത്ത് ജോലി ചെയ്ത ചായക്കട ലോക വിനോദ സഞ്ചാര ഭൂപടത്തിലേക്ക്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗർ റെയിൽവെ സ്റ്റേഷനിലാണ് ചായക്കട സ്ഥിതി ചെയ്യുന്നത്.

ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ അറിയിച്ചു. കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.

റെയിൽ വെ സ്റ്റേഷനിലെ ചെറിയ ചായക്കടയെ നിലനിർ്തതുന്നതിനൊപ്പം പുതിയ സംവിധാനങ്ങൾ ഒരുക്കിയുമായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു.

NO COMMENTS