മദ്യശാല നിരോധനത്തിൽ നിന്നൊഴിവാക്കാൻ നഗരത്തിനുള്ളിലെ റോഡുകളെ പുനർവിജ്ഞാപനം ചെയ്യാം : സുപ്രീം കോടതി

മദ്യശാല നിരോധനത്തിൽ നിന്നൊഴിവാക്കാൻ നഗരത്തിനുള്ളിലെ റോഡുകളെ പുനർവിജ്ഞാപനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപ്പിക്കാതിരിക്കുകയാണ് പാതയോരത്തെ മദ്യശാലകൾ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി വിധി മറികടക്കാൻ ചണ്ഡീഗഡ് ഭരണകൂടം റോഡുകൾ പുനർവിജ്ഞാപനം ചെയ്തുവെന്ന ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

നഗരങ്ങളിലുള്ള റോഡുകളിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ കോടതി റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ വിവേചന ബുദ്ധികാണിക്കണമെന്നും പറഞ്ഞു. കേസ് തുടർ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

Roads Within City Can be Exempt From Highway Liquor Ban says SC

NO COMMENTS