സമൂഹമാധ്യമങ്ങളിലൂടെയുള്ള ജാതി അധിക്ഷേപം കുറ്റകരമെന്ന് ഡൽഹി ഹൈക്കോടതി

Social Media

ജാതി അധിക്ഷേപം സമൂഹമാധ്യമങ്ങളിലൂടെ ആയാലും കുറ്റകരമെന്ന് ഡൽഹബി ഹൈക്കോടതി. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവരെ നിന്ദിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത് ശിക്ഷാർഹമാണെന്ന് കോടതി നിരീക്ഷിച്ചു. അത് ക്ലോസ്ഡ് ഗ്രൂപ്പുകളിലായാലും ശിക്ഷാർഹമെന്നും 1989ലെ എസ് സി, എസ് ടി നിയമത്തിൽ ഉൾപ്പെടുത്തി കൊണ്ടായിരിക്കും നടപടി കൈക്കൊള്ളുകയെന്നും കോടതി വ്യക്തമാക്കി.

എസ് സി വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ പരാതി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ സഹോദര ഭാര്യക്കെതിരായിരുന്നു സ്ത്രീയുടെ പരാതി. രജ്പുത് വിഭാഗത്തിൽപ്പെട്ട ഇവർ സാമൂഹ്യമാധ്യമത്തിൽ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്.

NO COMMENTS