പരീക്ഷയ്‌ക്കെത്തിയത് വ്യാജ വിരലുമായി !! യുവാവ് പിടിയിൽ

0
93
staff selection exam fake finger case

വ്യാജ വിരലുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയ്‌ക്കെത്തിയ യുവാവിനെ പോലീസ് അറ്‌സ്റ്റ് ചെയ്തു. ഡൽഹിയിലെ ആലപ്പീരിലാണ് സംഭവം. ഗാസിയാബാദിലെ മോദിനഗർ സ്വദേശി വിക്രാന്താണ് പിടിയിലായത്.

സോണിപ്പട്ട് സ്വദേശിയായ സച്ചിന് വേണ്ടിയാണ് വിക്രാന്ത് പരീക്ഷയെഴുതാൻ എത്തിയത്. വിക്രാന്ത്, സച്ചിന്റേതിന് സമാനമായ വ്യാജവിരൽ ഘടിപ്പിച്ചിരുന്നു. അറ്റന്റൻസ് പരിശോധിക്കുന്നതിനിടെ ഈ വ്യാജവിരൽ അടർന്ന് വീണു. ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച വിക്രാന്തിനെ അധികൃതർ തടഞ്ഞുവെച്ചു.

ദേഹപരിശോധന നടത്തിയപ്പോൾ, ഇയാളുടെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തുകയായിരുന്നു. അതോടെ വിക്രാന്ത് കുറ്റം സമ്മതിച്ചു. സച്ചിന് വേണ്ടി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

staff selection exam fake finger case

NO COMMENTS