ആളൂര്‍ മതിയെന്ന് സുനി

B A aloor

തന്റെ വക്കീലായി ആളൂര്‍ മതിയെന്ന് പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. തന്റെ ഇപ്പോഴത്തെ അഭിഭാഷകന്‍ ടെനിയെ മാറ്റണമെന്നും കോടതിയെ അറിയിച്ചു. ടെനിയും ആളൂരും തമ്മില്‍ കോടതി മുറിയില്‍ രൂക്ഷമായ വാക്ക് തര്‍ക്കം ഉണ്ടായി. കക്ഷിയെ തേടി  വക്കീല്‍ ചെല്ലാറില്ലെന്നാണ് ടെനി പറഞ്ഞത്.

തുടര്‍ന്ന് മറുപടി പറയാന്‍ തുടങ്ങിയ ആളൂരിന് കോടതി താക്കീത് നല്‍കി. ആവശ്യമില്ലാത്ത കാര്യങ്ങള്‍ കോടതി മുറിയില്‍ ചര്‍ച്ച ചെയ്യരുതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

NO COMMENTS