ശ്യാംപുഷ്കരന്‍ സംവിധായകനാകുന്നു

syam pushkaran

മികച്ച തിരക്കഥയ്ക്ക് രാജ്യത്തിന്റെ അംഗീകാരം ലഭിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ സംവിധായകനാകുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്തും തൊണ്ടിമുതലും ദൃക്സാക്ഷിയുടെ ക്രിയേറ്റീവ് ഡയറക്ടറുമാണ് ശ്യാം പുഷ്കരന്‍. അടുത്ത വര്‍ഷമാണ് ശ്യാം പുഷ്കരന്‍ സംവിധായകനായ ചിത്രം എത്തുക. ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കും ചിത്രത്തിലെ നായകനെന്ന് ശ്യം പ്രതികരിച്ചിട്ടുണ്ട്.

ആഷിഖ് അബുവിന്റെ  സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയില്‍ പങ്കാളിയായിട്ടായിരുന്നു ശ്യാം പുഷ്‌കരന്റെ സിനിമ പ്രവേശം. പിന്നീട് ഡാ തടിയാ, 22 ഫീമെയില്‍ കോട്ടയം, അഞ്ച് സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി എന്നീ ചിത്രങ്ങളിലുടെ തിരക്കഥ രചനയിലും പങ്കാളിയായി. മഹേഷിന്റെ പ്രതികാരമാണ് ശ്യാം സ്വതന്ത്രമായി തിരക്കഥാകൃത്താകുന്ന സിനിമ.

ആഷിഖ് അബുവിന്റെ മഹാനദി എന്ന ചിത്രത്തില്‍ ദിലീഷ് നായര്‍ക്കൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയാണ് ശ്യാം പുഷ്‌കരന്‍. അമല്‍ നീരദിന്റെതാണ് കഥ. ടൊവീനോയാണ് ചിത്രത്തിലെ നായകന്‍.

syam pushkaran

NO COMMENTS