സിറിയയിലെ അതിപുരാതന മതിൽ തകർത്ത് അമേരിക്കൻ സഖ്യസേന

US-backed SDF breaches Raqqa's Old City wall

സിറിയയിലെ അമേരിക്കൻ സഖ്യ സേന റഖയിലെ അതിപുരാതന മതിൽ തകർത്തു. ഐ.എസിൽ നിന്ന് നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മതിൽ തകർത്തതെന്ന് സംഭവത്തോട് സൈനിക വക്താക്കൾ പ്രതികരിച്ചു.

2014ലാണ് റഖ ഐഎസ് പിടിച്ചെടുത്തത്. അതിനു ശേഷം ഇവിടെ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ. സിറിയയുടെ ഭരണ സിരാകേന്ദ്രമെന്നറിയപ്പെട്ടിരുന്ന നഗരമാണ് റാഖ. നഗരം പിടിച്ചെടുക്കാൻ മാസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുക യായിരുന്നു അമേരിക്കൻ സഖ്യസേനയും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും.

NO COMMENTS