നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള ഭാവനകള്‍; മാധ്യമങ്ങള്‍ക്കെതിരെ വുമണ്‍ കളക്റ്റീവ്

women-in-cinema-collective-supports-attacked-actress

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരക്കുന്ന വാര്‍ത്തകള്‍ക്കെതിരെ വുമണ്‍ കളക്റ്റീവ് ഇന്‍ സിനിമാ പ്രവര്‍ത്തകര്‍.  ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണെന്നാണ് സംഘടനാ ഭാരവാഹികള്‍ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇങ്ങനെ കഥകള്‍ മെനഞ്ഞ റിപ്പോര്‍ട്ടുകള്‍ക്കും, മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫെയ്സ് ബുക്കിലുണ്ട്.
ഫെയ്സ് ബുക്കിന്റെ പൂര്‍ണ്ണ രൂപം വായിക്കാം. 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കിൽ അത്തരം റിപ്പോർട്ടുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേ ഞങ്ങൾക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഒപ്പം സർക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു .

NO COMMENTS