ചോറൂണിന് പോയ സംഘത്തിന്റെ കാറ് അപടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

car accident at ochira

തൃശ്ശൂര്‍ പെരിഞ്ഞനത്ത് ചോറൂണിന് പോയ സംഘത്തിന്റെ കാറ് അപകടത്തില്‍പ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു. പാലോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാനയും ആറുമാസം പ്രായമുള്ള മകന്‍ നിസാലുമാണ് മരിച്ചത്.  പിക് അപുമായാണ് കാറ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  ഗുരുവായൂരില്‍ കുഞ്ഞിന്റെ ചോറൂണ് നടത്താനായി പോയതായിരുന്നു ഇവര്‍.

NO COMMENTS