വ്യോമസേന എത്തിച്ചത് കാലി ശവപ്പെട്ടിയെന്ന് അച്ചുദേവിന്റെ മാതാപിതാക്കള്‍

achudev

അസമിലെ തേസ് പൂരില്‍ സുഖോയ് വിമാനം തകര്‍ന്ന് മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രാഷ്ട്രപതിയ്ക്കും പ്രധാമന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട്.

അന്ന് വ്യോമ സേന എത്തിച്ചത് ഒഴിഞ്ഞ ശവപ്പെട്ടി മാത്രമാണ്. വ്യോമസേനയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്. അച്ചുദേവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇത് വരെ ലഭിച്ചിട്ടില്ല. അച്ചുദേവിന്റെ പഴ്സിന്റെ ഒരു ഭാഗം മാത്രമാണ് വ്യോമ സേന തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അച്ചുദേവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

NO COMMENTS