ബ്രണ്ണൻ കോളജ് വിവാദം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഏഴിന്

Brennan_magazine brennan college magazine controversy court produces verditc on anticipatory bail on 7th

ബ്രണ്ണൻ കോളജ് മാഗസിനിൽ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചുവെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപകനും വിദ്യാർഥികളും ഉൾപ്പെടെ 13 പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും.

ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. രാഷ്ട്രീയ താൽപര്യപ്രകാരമുള്ളതാണ് പരാതിയെന്നും ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന ഒന്നും മാഗസിനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് പ്രോസിക്യൂഷൻ നടത്തിയത്. എ.ബി.വി.പി ജില്ല സെക്രട്ടറി പ്രേംസായിയുടെ പരാതിയിൽ സ്റ്റാഫ് എഡിറ്റർ ഇൻ ചീഫ് കെ.വി. സുധാകരൻ, സ്റ്റുഡൻറ് എഡിറ്റർ അതുൽ രാജ് തുടങ്ങി 13 പേർക്കെതിരെയാണ് ധർമടം പൊലീസ് കേസെടുത്തത്.

brennan college magazine controversy court produces verditc on anticipatory bail on 7th

NO COMMENTS