വെങ്കിട്ടരാമന് ഐക്യദാര്‍ഢ്യവുമായി കളക്ടര്‍ ബ്രോ

collector bro

ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് ആശംസയുമായി കളക്ടര്‍ ബ്രോ. എംപ്ലോയിമെന്റ് ആന്റ് ട്രെനിംഗ് ഡയറക്ടറായി ശ്രീറാമിനെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിക്കെയാണ് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
മാനന്തവാടി സബ്കളക്ടറാണ് ഇനി ദേവികുളം സബ്കളക്ടര്‍. മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തർക്കങ്ങൾ നിലനിന്നിരുന്നു. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നൽകിയതാണെന്നാണ് സർക്കാർ വിശദീകരണം.

‘പണ്ട്‌ ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്‌മന്റ്‌ ഡയറക്ടർ.
എംപ്ലോയ്‌മന്റ്‌ എന്നാൽ തൊഴിൽ, ജോലി, പണി എന്നൊക്കെ അർത്ഥം വരും.
നൂറുനൂറാശംസകൾ’  എന്നാണ് കളക്ടര്‍ ബ്രോയുടെ പോസ്റ്റ്’ 

NO COMMENTS