നടൻ ധർമ്മജൻ ആലുവ പോലീസ് ക്ലബ്ബിൽ

നടൻ ധർമ്മജനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ഡിവൈഎസ്പി ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്ന് ധർമ്മജൻ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ധർമ്മജനെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്.

നാദിര്‍ ഷാ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്ന ചിത്രത്തില്‍ ഒരു  പ്രധാന വേഷം അവതരിപ്പിച്ചത് ധര്‍മ്മജനാണ്. കൂടാതെ ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളിലും ധര്‍മ്മജന്‍ പങ്കെടുത്തിട്ടുണ്ട്.

NO COMMENTS