കൊടുങ്ങല്ലൂരില്‍ ശത്രുസംഹാര പൂജ നടത്തി ദിലീപും കാവ്യയും

dileep kavya

ദിലീപും ഭാര്യ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ക്ഷേത്രത്തിലെത്തി ശത്രു സംഹാര പൂജ നടത്തി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. സാധാരണ ദിലീപ് ദര്‍ശനത്തിന് എത്തുമ്പോള്‍ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുമായിരുന്നു. എന്നാല്‍ ഇന്നലെ ക്ഷേത്രം തുറന്നയുടനെയാണ് ഇരുവരും എത്തിയത്. 28സ്വര്‍ണ്ണത്താലി സമര്‍പ്പിച്ച് തൊഴുത ഇരുവരും അഞ്ച് മണിയോടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങി. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായാണ് ദിലീപ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തുന്നത്.

dileep, kavya

NO COMMENTS