ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും

0
233
dileep dileep on new organization dileep fb post about actress attack
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനേയും  സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായേയും  വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം. ജയിലില്‍നിന്ന് ലഭിച്ച ഫോണ്‍ വിളിയുടെ പശ്ചാത്തലത്തിലാണ്  ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്‌പി എ.വി ജോര്‍ജ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
dileep,nadhirsha,pulsor suni,

NO COMMENTS