ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വെബ്‌സൈറ്റ് തുറക്കാൻ ശ്രമിച്ചാൽ പോകുന്നത് അശ്ലീല സൈറ്റിലേക്ക് !!

0
127
district educational office website hacked

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വെബ്‌സൈറ്റ് തുറക്കാൻ ശ്രമിച്ചാൽ പോകുന്നത് അശ്ലീല വെബ്‌സൈറ്റിലേക്ക്. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ അറിയിപ്പുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച www.deokothamangalam.in എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴാണ്  അശ്ലീല വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നത്.

ഈ സൈറ്റുകളിൽ നിന്നും അയക്കുന്ന മെസ്സേജുകളിലും മറ്റും അശ്ലീല ചിത്രങ്ങളുടെ ലിങ്ക് വരുന്നതായും ആരോപണമുണ്ട്. 54 സ്‌കൂളുകളും മറ്റ് നിരവധി കീഴ് കാര്യാലയങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന സൈറ്റിൽ ആണ് ഈ അവസ്ഥയുള്ളത്.

എന്നാൽ, ഇത് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കലാഹരണപ്പെട്ട വെബ്‌സൈറ്റാണെന്നും ആരോ ഇത് ദുർവിനിയോഗം ചെയ്തതാണെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഓഫിസിലേക്ക് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് നടത്തി.

district educational office website hacked

NO COMMENTS