പ്രിയ അപ്പുവിന് ആശംസകളുമായി ദുൽഖർ

dq pranav

മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ. പ്രണവിന്റെ ആദ്യ ചിത്രം ആദിയുടെ ടീസർ പുറത്തുവന്ന ദിവസമായ ഇന്ന്‌ ടീസർ ഷെയർ ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ ആശംസ. പ്രിയ അപ്പൂ നീ തകർക്കുമെന്ന് എനിക്കറിയാം എന്നാണ് ഫേസ്ബുക്കിൽ ദുൽഖർ കുറിക്കുന്നത്. പ്രണവ് എടുക്കുന്ന എഫെർട്ട് തനിക്കറിയാമെന്നും ദുൽഖർ. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

NO COMMENTS