ജി എസ് ടി; ഹോണ്ട കാറുകൾക്ക് 1.30 ലക്ഷം രൂപ വരെ വില കുറയുന്നു

honda cars

ജി എസ് ടി നിലവിൽ വന്നതോടെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ഹോണ്ട ബൈക്കുകൾക്ക് പുറമെ ഹോണ്ട കാറുകളും വില കുറയ്ക്കുന്നു. വിവിധ മോഡലുകൾക്ക് 10000 രൂപ മുതൽ 1.30 ലക്ഷം രൂപ വരെ വില കുറയും.

ബ്രയോ 12279 മുതൽ 14825 രൂപ വരെയും ജാസ് 10031 മുതൽ 10064 വരെയും സിറ്റിയ്ക്ക് 16510 മുതൽ 28005 രൂപ വരെയും ബിആർവിയ്ക്ക് 30387 രൂപ വരെയും എസിയുവിയായ സിആർവി 131663 രൂപ വരെയും വില കുറയും. ഡൽഹിയിലെ വിലയാണ് ഇത്. മറ്റ് സംസ്ഥാനങ്ങളിൽ ഇതിൽ ആപേക്ഷികമായി വ്യത്യാസം വരും.

NO COMMENTS