തർക്കപ്രദേശങ്ങളിൽനിന്ന് ഇന്ത്യ ഒഴിയണമെന്ന് ചൈന

china america

ചൈനയുമായി തർക്കം നില നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പും ചൈന നൽകി.

ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. പരസ്പര വിശ്വാസം നില നിർത്തുന്നതിന് തർക്ക പ്രദേശങ്ങളിൽ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഡോങ്‌ലാങിൽ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച് ചൈനയുടെ പ്രദേശത്ത് കടന്നുകയറിയതായും അവർ ആരോപിച്ചു.

NO COMMENTS