ഇന്ത്യയോടാണോടാ കളി; ചൈനീസ് പേജുകളിൽ മലയാളി പൊങ്കാല

ഇന്ത്യ ചൈന അതിർത്തി പ്രശ്‌നം എക്കാലത്തേയും രൂക്ഷമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക് പോര് തുടരുകയാണ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി നടക്കുന്ന വാക്‌പോരുകളൊക്കെ ചെറുത്. ഇതിലും വലുതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചൈനീസ് ഒഫീഷ്യൽ പേജുകളിലെല്ലാം മലയാളികളുടെ പൊങ്കാലയാണ്. ‘തെറി’ വിളിച്ചും പരിഹസിച്ചും ചൈനയോട് യുദ്ധം തുടങ്ങിയിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ.
പലർക്കും പൊങ്കാല എന്തിനാണെന്നു പോലും അറിയില്ല എന്നതാണ് തമാശ.

new china official pageഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ടെന്നീസ് താരം മരിയ ഷെറപ്പോവയുടെയുമെല്ലാം പേജിനെ പൊങ്കാലകൊണ്ട് നിറച്ച മലയാളികൾക്ക് ചൈനയൊന്നും ഒരു ഇരയേ അല്ല എന്ന മട്ടാണ് ഫേസ്ബുക്കിൽ. മല്ലു സൈബർ സോൾജിയേഴ്‌സ് ആണ് ചൈനയുടെ വാർത്ത എജൻസിയായ സിൻഹ്വയുടെ ഔദ്യോഗിക പേജ് ലിങ്ക് നൽകി പൊങ്കാല ഇടാൻ ആഹ്വാനം ചെയ്യുന്നത്.

china ponkalaponkalachina ponkala.ponkala china

1962 ലെ യുദ്ധം ഓർമ്മിപ്പിച്ചുകൊണ്ട് ചൈനയാണ് തുടക്കമിട്ടത്. 1962 ലെ യുദ്ധത്തിലുണ്ടായ നഷ്ടത്തിലേറെയായിരിക്കും ഇനി ഇന്ത്യ നേരിടുകയെന്നാണ് ഒടുവിലത്തെ ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ ഭീഷണിയ്ക്ക് ഇന്ത്യ മറുപടിയും നൽകിയിരുന്നു. അന്നത്തെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്ന് അരുൺ ജയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.

mallu cyber

NO COMMENTS