കെഎസ്ആർടിസി ബസ്സിലേക്ക് കമ്പി തുളച്ച് കയറി യാത്രക്കാരി മരിച്ചു

KSRTC (1) ksrtc launches new investigation team ksrtc bus accident

കെഎസ്ആർടിസി ബസ്സിനുള്ളിലേക്ക് കമ്പി തുളച്ച് കയറി യാത്രക്കാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് ദീർഘദൂര കെഎസ്ആർടിസി ബസ്സിൽ അപകടമുണ്ടായത്. ചെമ്പേരി സ്വദേശി ഇലുവങ്കൽ ത്രേസ്യാമ്മ (55) ആണ് ഇന്ന് രാവിലെ മരിച്ചത്. പാലയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.

എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ മുന്നിൽ സ്ഥാപിച്ച സൺഷേഡിന്റെ കമ്പി വാഹനത്തിനുള്ളിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. ത്രേസ്യാമ്മയുടെ കഴുത്തിലാണ് കമ്പി തുളഞ്ഞ് കയറിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS