അമേരിക്കയിലേക്കുള്ള വിമാനയാത്ര; ലാപ്‌ടോപ്പ് നിരോധനം നീക്കിയതായി ടർക്കിഷ്, എമിറേറ്റ്‌സ് എയർലൈനുകൾ

laptop ban uplifted says emirates turkish airlines

അമേരിക്കയിലേക്കുള്ള വിമാനയാത്രികർക്ക് ലാപ്‌ടോപ് കൈവശം വെക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതായി ടർക്കിഷ്, എമിറേറ്റസ് എയർലൈനുകൾ. പ്രസ്താവനയിലൂടെയാണ് ഇരു വിമാന കമ്പനികളും വിലക്ക് നീക്കിയ വിവരം അറിയിച്ചത്. എത്തിഹാദ് എയർലൈൻസിലെ വിലക്ക് നീക്കി മൂന്ന് ദിവസങ്ങൾക്കകമാണ് മറ്റ് വിമാന കമ്പനികളിലും തീരുമാനം നിലവിൽ വരുന്നത്.

മാർച്ചിലാണ് ഈജിപ്ത് മോറോക്കോ, ജോർദാൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, തുർക്കി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലാണ് അമേരിക്ക ലാപ്‌ടോപ്പ് നിരോധനം ഏർപ്പെടുത്തിയത്.

laptop ban uplifted says emirates turkish airlines

NO COMMENTS