മലപ്പുറത്ത് ഗൃഹനാഥന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് മൂന്ന് മാസം

crime

മലപ്പുറത്ത് ഗൃഹനാഥന്റെ മൃതദേഹം മാസങ്ങളോളം വീട്ടിൽ സൂക്ഷിച്ച നിലയിൽ. മലപ്പുറം കുളത്തൂരാണ് സംഭവം. വാഴയിൽ സെയ്ദിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ വീട്ടിൽനിന്ന് കണ്ടെത്തിയത്.

നാളുകളായി വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസുകാരെ അറിയിക്കുകയായിരുന്നു. നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റുമിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS