മക്കളെ പഠിപ്പിക്കാൻ പണമില്ല; ഭാര്യയെയും മക്കളെയും അടിച്ചുകൊന്നു

Crime indian youth shot dead at washington TN gunda team chopped off youth head

മക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം നൽകാത്തതിൽ വാക് തർക്കം ഭർത്താവ്, ഭാര്യയെയും രണ്ട് പെൺമക്കളെയും അടിച്ചുകൊന്നു. ആന്ധ്രാ പ്രദേശിലെ ആനന്ദ്പുർ ജില്ലയിലെ താടിപ്രാത്രിയിൽ ചൊവ്വാഴ്ചയാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊലപാതകം നടത്തിയത്. രാമസുബ്ബയ്യ റെഡ്ഡിയാണ് കൊലപാതകത്തിന് പിന്നിൽ.

ഇയാളുടെ രണ്ട് പെൺമക്കൾക്കും എംബിഎയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ വിദ്യാഭ്യാസ ചെലവ് നടത്താൻ റെഡ്ഡിയുടെ കയ്യിൽ പണമില്ലായിരുന്നു. കയ്യിലുള്ള ഭൂമി വിറ്റ് ചെലവ് നടത്താൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇതിനെ തുടർന്ന് ഇരുവരുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഭാര്യയും മക്കളും ഉറങ്ങുന്ന സമയത്ത് ഇയാൾ മൂവരെയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം വിഷം കഴിച്ച റെഡ്ഡിയെ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചു. ബി എസ് സി വിദ്യാർത്ഥിയായ മൂന്നാമത്തെ മകൾ സ്ഥലത്തില്ലായിരുന്നു.

NO COMMENTS