വിവാഹ റജിസ്‌ട്രേഷനും ആധാർ വേണം

pakistan passess hindu marriage bill bride mother dismissed marriage when groom demanded beef for wedding feast

വിവാഹം റെജിസ്റ്റർ ചെയ്യാനും ഇനി ആധാർ വേണ്ടിവരും. റെജിട്രേഷന് ആധാപർ നിർബന്ധമാക്കാൻ നിയമ കമ്മീഷൻ ശുപാർശ ചെയ്തു. വിവാഹ തട്ടിപ്പുകൾ തടയുകയും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു തടയുകയുമാണ് ലക്ഷ്യം. ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതിയുടെതാണ് ശുപാർശ.

വിവാഹത്തിന് ശേഷം മുപ്പത് ദിവസത്തിനുള്ളിൽ വിവാഹം റജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. 270 പേജുള്ള റിപ്പോർട്ട് കമ്മീഷൻ നിയമമന്ത്രി രവിശങ്കർ പ്രസാദിന് കൈമാറി. വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കാൻ 2006 ൽ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

NO COMMENTS