ഇസ്രായേലിൽ മോദിയെ താമസിപ്പിച്ചിരിക്കുന്നത് ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് !!

modi accomodated in worlds most safest place in world

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലിൽ താമസം ഒരുക്കിയത് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഹോട്ടലിൽ. കിങ് ഡേവിഡ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയിരിക്കുന്നത്.

അദ്ദേഹത്തിന് താമസമൊരുക്കിയ കെട്ടിടം ബോംബാക്രമണം, രാസായുധാക്രമണം തുടങ്ങി എല്ലാതരത്തിലുമുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ഹോട്ടൽ പൂർണമായും ബോംബിട്ടു തകർത്താലും മോദി സുരക്ഷിതനായിരിക്കുമെന്ന് ഹോട്ടലിന്റെ ഡയറക്ടർ ഷെൽഡൺ റിറ്റ്‌സ് അവകാശപ്പെട്ടു.

ഹോട്ടലിലെ 110 മുറികൾ മോദിക്കും അനുയായികൾക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. ഇസ്രായേൽ സന്ദർശിച്ച അമേരിക്കൻ പ്രസിഡൻറുമാരെല്ലാം തങ്ങിയതും ഈ ഹോട്ടലിൽ തന്നെയാണ്.

modi accomodated in worlds most safest place in world

NO COMMENTS