കടയ്ക്കലിലെ സദാചാര ഗുണ്ടാ ആക്രമണം. വീട്ടമ്മയെ ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റും

moral policing

കൊല്ലം കടയ്ക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ വീട്ടമ്മയെ ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞ മാസമാണ് ഇവര്‍ക്കെതിരെ സദാചാര ഗുണ്ടായിസം ഉണ്ടായത്. ഇവരേയും മകന്റെ സുഹൃത്തിനേയും  മര്‍ദ്ദിച്ച സംഘം വീട്ടമ്മയെ രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടു.  വീട്ടമ്മയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. . ജൂണ്‍ 12നാണ് സംഭവം നടന്നത്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം ഇവരെ മോചിപ്പിച്ചത്. വനിതാ കമ്മീഷൻ അംഗം എം എസ് താരയുടെ നേതൃത്വത്തിൽ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയുടെ വീട് സന്ദർശിച്ചു

മകന്‍ വന്ന് കൊണ്ടു പോകണമെന്ന നിലപാടിലാണ് ഈ സ്ത്രീ ഇപ്പോള്‍. മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് ഇവര്‍. എന്നാല്‍ മകന്‍ എത്തിയില്ലെങ്കില്‍ ഇവരെ ഷോര്‍ട് സ്റ്റേ ഹോമിലേക്ക് കൊണ്ട് പോകാനാണ് വനിതാ കമ്മീഷന്റെ ശ്രമം.

moral policing

NO COMMENTS