കോളേജ് ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം

രാജ്യത്തെ കലാലയങ്ങളിലെ വനിതാ ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററും സ്ഥാപിക്കണമെന്ന് യുജിസി. സ്ലച്ഛ് ഭാരത് പദ്ധതിയുടെ വിജയത്തിന്റെ വിജയത്തിന് വേണ്ടിയാണ് നിര്‍ദേശം. ഹിന്ദുസ്ഥാന്‍ ലാറ്റക്സ്  ലൈഫ് കെയര്‍ ലിമിറ്റ‍ഡിന്റെ സംവിധാനങ്ങളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

Read Also : ഇനിയില്ല രക്തക്കറയുടെ പേടിക്കാലം

ഇതിന്റെ ചിലവ് സ്വച്ഛ് ഭാരത് മിഷന്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണന്നും യുജിസി അറിയിച്ചു. സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച കത്ത് അയച്ചിരിക്കുന്നത്.

NO COMMENTS