ഒടിയന്‍ സിനിമയുടെ പൂജ ലൈവായി കാണാം

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കാണാം. ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. വിഎ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വിദേശ സാങ്കേതിക വിദഗ്ധരാണ് വിഎഫ്എക്സ് രംഗങ്ങള്‍ ചിത്രത്തിനായി ഒരുക്കുന്നത്. വിഎഫ്എക്സിനാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ചിത്രം കൂടിയാണിത്. സാബു സിറിലാണ് കലാസംവിധായകന്‍. ഹരികൃഷ്ണന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റേയും ജിത്തു ജോസഫിന്റേയും പുതിയ ചിത്രത്തിന്റെ പൂജയും ഒപ്പം നടക്കുന്നുണ്ട്.

NO COMMENTS