”എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴും”

cm pinarayi vijayan
യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ . തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്‍റെ പിറകെയായിരുന്നു.  കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ധൈര്യമായി  അവര്‍ക്ക്  മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴും. വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

NO COMMENTS