പകർച്ചപ്പനി; സൗ​ജ​ന്യ ചികിത്സ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
11
fever should ensure free medication for viral fever affected people

പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച​വ​ർ​ക്ക്​ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​ൻ പ​ദ്ധ​തി​വേ​ണ​മെ​ന്ന്​ സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യും ഇ​ക്കാ​ര്യം  പ​രി​ശോ​ധി​ച്ച്​ നാ​ലാ​ഴ്​​ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ   ആ​ക്​​ടി​ങ്​ അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ്​ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ലൈ മൂ​ന്നു​വ​രെ പ​ക​ർ​ച്ച​പ്പ​നി കാ​ര​ണം സം​സ്​​ഥാ​ന​ത്ത്​ മു​ന്നൂ​റി​ലേ​റെ പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി​ക്ക് ചി​കി​ത്സ  തേ​ടു​ന്ന​വ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന രീ​തി​യാ​ണ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ക്​​ത ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തി​‍​െൻറ അ​പ​ര്യാ​പ്​​ത​ത കാ​ര​ണം സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ൾ ​േപ്ല​റ്റ്​​ലെ​റ്റി​നും ര​ക്​​ത​ത്തി​നും 1000 രൂ​പ മു​ത​ൽ1500  രൂ​പ വ​രെ ഇൗ​ടാ​ക്കു​ന്നു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി കാ​ര​ണം മ​രി​ച്ച​വ​രു​ടെ  ബ​ന്ധു​ക്ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​  മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഗ​സ്​​റ്റ്​  29ന്​ ​കേ​സ്​ ക​മീ​ഷ​ൻ പ​രി​ഗ​ണി​ക്കും.

should ensure free medication for viral fever  affected people

NO COMMENTS