ശ്രീറാം വെങ്കട്ടരാമനെ മാറ്റി

ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. എംപ്ലോയിമെന്റ് ആന്റ് ട്രയിനിംഗ് ഡയറക്ടറായാണ് പുതിയ നിയമനം. പകരം മാനന്തവാടി സബ്കളക്ടറെ ദേവികുളം സബ്കളക്ടറായി നിയമിച്ചു. മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തർക്കങ്ങൾ നിലനിന്നിരുന്നു.

വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നൽകിയതാണെന്നാണ് സർക്കാർ വിശദീകരണം. മന്ത്രിസഭായോഗത്തിൽ റവന്യൂ മന്ത്രി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് സൂചന.

Sriram Venkitaraman transformed

NO COMMENTS